തിരുവനന്തപുരം | പണിമുടക്കിനോട് അനുബന്ധിച്ച് സമരക്കാരെ പ്രകോപിപ്പിച്ച ഇടങ്ങളിലാണ് ആക്രമ സംഭവങ്ങള്‍ ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
പ്രകോപനം ഉണ്ടാക്കാതിരിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരക്കാര്‍ക്ക് മുമ്ബില്‍ കൂടി വാഹനമോടിച്ച് പ്രകോപനം സൃഷ്ടിച്ച ഇടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്.
ആളുകള്‍ അത്തരത്തില്‍ പ്രകോപനപരമായ കാര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പണിമുടക്കില്‍ മുന്‍കാലങ്ങളിലേക്കാള്‍ ആളുകളാണ് പങ്കെടുക്കുന്നത്. പണിമുടക്കി തൊഴിലാളികള്‍ വീട്ടിലിരിക്കുന്ന സ്ഥിതി മാറി. തൊഴിലാളികള്‍ പൂര്‍ണമായും തെരുവിലിറങ്ങുന്ന സ്ഥിതിയാണുള്ളത്. ഇത് സമര രംഗത്ത് വന്ന വലിയ മാറ്റമാണെന്ന് കോടിയേരി പറഞ്ഞു.