കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെ കടകള്‍ തുറന്ന് കച്ചവടക്കാര്‍. ബ്രോഡ്വേയില് രാവിലെ പത്തു മണിയോടെ 40 ശതമാനം കടകളും തുറന്നു.
പെന്റാ മേനകയിലും കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഉച്ചയാകുന്നതോടെ ഭൂരിപക്ഷം കടകളും തുറക്കുമെന്നാണു കരുതുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിലെ സിനിമാ തിയേറ്ററുകളും ലുലു ഉള്‍പ്പെടെയുള്ള മാളുകളും തുറന്നു. ലുലു മാളില്‍ ഇന്നലെ പതിവു പോലെ തിരക്കുണ്ടായിരുന്നു.