കോഴിക്കോട്: അരിക്കോട്ട് പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ സമരക്കാര്‍ അടപ്പിക്കാന്‍ ശ്രമിച്ചിരുന്നു.ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ട് വ്യാപാരികള്‍ക്ക് മര്‍ദനമേറ്റു.
നേതാക്കള്‍ പറയുന്നത് പ്രവര്‍ത്തകര്‍ കേള്‍ക്കുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന പ്രതിഷേധം പ്രകടിപ്പിച്ച വ്യാപാരികളെ നീക്കാനുള്ള ശ്രമത്തിനിടെ പോലീസുമായി ഇവര്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് ഫറോക് എസിപിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.