തലശ്ശേരി: പണിമുടക്ക് ലക്ഷ്യംവെച്ച് മാഹി മദ്യം ശേഖരിച്ച് വില്പനക്കായി ഓട്ടോയില്‍ കടത്തുന്നതിനിടയില്‍ ഡ്രൈവര്‍ അറസ്റ്റില്‍.പാലയാട് കളരിപ്പറമ്ബ് വീട്ടില്‍ എം.പി. അഭിലാഷ് കൃഷ്ണനെയാണ് കൂത്തുപറമ്ബ് എക്സൈസ് സര്‍ക്കിള്‍ പ്രിവന്റിവ് ഓഫിസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍ അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ അബ്കാരി വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പാലയാട് ഹൈസ്കൂളിന് സമീപം പള്ളിപ്രം അംഗന്‍വാടിക്ക് സമീപത്ത് നിന്നാണ് 80 കുപ്പികളിലായി 24.640 ലിറ്റര്‍ മാഹി മദ്യം കടത്തുന്നതിനിടയില്‍ ഓട്ടോസഹിതം പ്രതി പിടിയിലായത്. പ്രിവന്റിവ് ഓഫിസര്‍ കെ.വി. റാഫി, പി.ഒ ഗ്രേഡ് പി. അജേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ലെനിന് എഡ്വേര്‍ഡ്, കെ. ഉമേഷ്, എന്‍.സി. വിഷ്ണു, ഡ്രൈവര്‍ ഷംജിത്ത് എന്നിവരും പരിശോധനസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ തലശ്ശേരി റേഞ്ച് എക്സൈസിന് കൈമാറി.