കൊച്ചി; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. 22 കാരറ്റ് 916 സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4775 രൂപയും ഒരു പവന് സ്വര്‍ണത്തിന് 38,200 രൂപയുമായി. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞു. 3945 രൂപയാണ് വില. രണ്ട് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്.