ചെന്നൈ: ചെന്നൈയില്‍ സ്കൂള്‍ വാനിന്റെ അടിയില്‍പ്പെട്ട് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആഴ്വാര്‍ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദീക്ഷിത്താണ് മരിച്ചത്.സ്കൂള്‍ കോമ്ബൗണ്ടില്‍ വെച്ചാണ് അപകടമുണ്ടായത്.വാനില്‍ നിന്ന് ഇറങ്ങി സ്കൂളിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തി. ഇതറിയാതെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തപ്പോള്‍ കുട്ടിയുടെ മേല്‍ കയറുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ദീക്ഷിത് മരിച്ചു.