തിരുവനന്തപുരം: ( 28.03.2022) സപ്ലൈകോ മെഡികല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ 13 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുമെന്ന ആശ്വാസ വാര്‍ത്തയുമായി അധികൃതര്‍.
ഇന്‍സുലിന്റെ വിലയില്‍ 20 മുതല്‍ 24 ശതമാനം വരെ കിഴിവ് നല്‍കും. കൂടാതെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 25 ശതമാനം ഡിസ്കൗണ്ട് നല്‍കിവരുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ ഒന്നുമുതല്‍ എണ്ണൂറിലേറെ മരുന്നുകള്‍ക്ക് 10 ശതമാനത്തിലേറെ വില കൂട്ടാന്‍ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി. പൊതുജനങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ സഞ്ജീബ്കുമാര്‍ പട്ജോഷി അഭ്യര്‍ഥിച്ചു.
മരുന്ന് വില്പന കാര്യക്ഷമമാക്കാന്‍ സപ്ലൈകോ വില കുറയ്ക്കുമെന്ന് മന്ത്രി ജി ആര് അനില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് 96 മെഡികല്‍ സ്റ്റോറുകള്‍ ആണ് സപ്ലൈകോയ്ക്ക് ഉള്ളത്. കൂടാതെ 5 മേഖലാ മെഡിസിന് ഡിപോകളുമുണ്ട്.