കോട്ടയം: തലയോലപറമ്പ് ബ്ബ്രഹ്മമംഗലത്ത് നാലംഗ കുടുംബത്തില്‍ നടന്ന മൂന്നുപേരുടെ മരണത്തിനിടയാക്കിയ കൂട്ട ആത്മഹത്യയില്‍നിന്നും രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന യുവതിയും ഒടുവില്‍ മരണത്തിനു കീഴടങ്ങി.
ബ്രഹ്മമംഗലം കാലായില്‍ വീട്ടില്‍ പരേതനായ സുകുമാരന്റെ ഇളയ മകള്‍ സുവര്‍ണ (24) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിച്ചത്.
നവംബര്‍ എട്ടിന് രാത്രിയാണ് രാജന്‍കവലയ്ക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന കാലായില്‍ സുകുമാരനും ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടുന്ന നാലംഗ കുടുംബം ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുകുമാരന്‍ (57), ഭാര്യ സീന (54), മൂത്തമകള്‍ സൂര്യ (27) എന്നിവരാണ് അന്ന് മരിച്ചത്.
രാത്രി പത്തരയോടെ സുവര്‍ണ സമീപത്തു താമസിക്കുന്ന ഇളയച്ഛന് സന്തോഷിന്റെ വീട്ടിലെ ജനലില്‍ ഇടിച്ച് കതക് തുറപ്പിച്ച് ആസിഡ് കഴിച്ച വിവരം പറയുമ്ബോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് നാലുപേരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്നുപേര്‍ക്കും ജീവന് നഷ്ടമായി.
ഇവര്‍ക്കൊപ്പം ആസിഡ് കഴിച്ച ഇളയ മകള്‍ സുവര്‍ണ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ ചികിത്സയെ തുടര്‍ന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നെങ്കിലും അന്നനാളത്തിനേറ്റ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ഏഴിന് വീണ്ടും തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ശനിയാഴ്ച രണ്ടുതവണയായി ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചു. സംസ്കാരം നടത്തി.
കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കളിച്ചുകൊണ്ടിരിക്കെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാലിനു സമീപം ഓളിപറമ്ബില് വീട്ടില്‍ നിഥിന്-ദീപ ദമ്ബതികളുടെ 11 മാസം പ്രായമുള്ള മകന് മീരവ് കൃഷ്ണയാണ് മരിച്ചത്.
വൈകീട്ട് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാര്‍ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശപത്രിയില്‍ എത്തുന്നതിനു മുമ്ബേ മരണം സംഭവിച്ചു.
തൊണ്ടയില്‍ റബ്ബര്‍ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഖത്തറിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന പിതാവ് നിഥിന് രണ്ട് ദിവസം മുമ്ബാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്. കാട്ടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്. സഹോദരി-ഇനിയ.