ഐക്കരപ്പടി: ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍. ഐക്കരപ്പടി നിരോലിപ്പാടത്ത് ബ്ളു ബെല്‍ വീട്ടില്‍ താമസിക്കുന്ന ജാസ്മിര്‍ (42) ആണ് പൊലീസിന്റെ പിടിയിലായത്.
ഭാര്യ നാഫ്ത്തിയയെയാണ് ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്. യുവതി ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചകിത്സയിലാണ്.
ഞായറാഴ്ച രാവിലെയാണ് സംഭവം. നാഫ്ത്തിയയുടെ കഴുത്തറുത്ത ശേഷം പ്രതി വീട്ടില്‍ നിന്ന് മുങ്ങി. ശേഷം ഇയാള്‍ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പീടികൂടിയത്. ഗള്‍ഫിലായിരുന്നു ജാസ്മിര്‍ ഒന്നരവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. കൃത്യം നടക്കുന്ന സമയത്ത് ദമ്ബതികള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രണ്ടുദിവസം മുന്‍പ് ജാസ്മിര്‍ കുട്ടികളെ കടലുണ്ടിയിലെ തന്റെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. ഭാര്യയെക്കുറിച്ച് ജാസ്മിറിനുണ്ടായ ചില സംശയങ്ങളാണ് കൃത്യത്തിലേക്കു നയിച്ചത്.