പേയാട് വിദ്യാപ്രബോധിനി ഗ്രാമീണ ഗ്രന്ഥശാലയിൽ, ഗ്രന്ഥശാലയുടെ വളർച്ചക്ക് നിരവധി സംഭാവനകൾ നൽകി മരണപെട്ടുപോയ കെ. ജി ജെയിംസ്, ആർ. രാമചന്ദ്രൻ നായർ, ബി. രാജാശേഖരൻ നായർ, കെ തമ്പി എന്നിവരുടെ പേരിൽ ഗുരുസ്മൃതി 23/03/2022 വൈകിട്ട് 5 മണിക്ക് ഗ്രന്ഥശാല ഹാളിൽ നടത്തി. St. xaviers hss പ്രിൻസിപ്പൽ ആർ. എസ്. റോയ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ ആർ. എസ്.ബിന്ദു ഹെഡ് മിസ്ട്രെസ് govt lps, കൃഷ്ണൻകുട്ടി പ്രസിഡന്റ് ക്സ്സപ് വിളപ്പിൽ പഞ്ചായത്ത് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എൻ ദാമോധരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ രാജൻ സ്വാഗതം പറഞ്ഞു. എ പി സുനിൽകുമാർ നന്ദി രേഖപെടുത്തി