തിരുവനന്തപുരം: കെ റെയിലിനായി വീടുകയറി പ്രചാരണം തുടങ്ങി ഡിവൈഎഫ്ഐ . വീട് കയറിയുള്ള പ്രചാരണത്തിന് ലഭിക്കുന്നത് മകിച്ച പ്രതികരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. നഷ്ടപരിഹാരം അടക്കം പറയുമ്പോൾ പലരും വീട് വിട്ടുതരാൻ തയ്യാറാണെന്ന് പറയുന്നുണ്ട്. നുണകൾ പറഞ്ഞ് കുറച്ചുപേരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിഷേധത്തിന് ഇറക്കുന്നത്. സമരത്തിന് പിന്നിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുണ്ട്. പ്രതിഷേധത്തിനായി ലീഗും ആർഎസ്എസും ഒന്നിച്ച് നീങ്ങുകയാണെന്നും സതീഷ് പറഞ്ഞു. അതേസമയം കെ റെയിലിനോടുള്ള സിപിഐ എതിർപ്പ് മാധ്യമ സൃഷ്ടിയാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.