KSRTC ബസിലെ സ്ത്രീകൾക്ക് മുൻഗണന:
യഥാർത്ഥത്തിൽ എന്താണ് ഇങ്ങനെ സ്ത്രീകൾക്ക് മുൻഗണന ???
ദീർഘദൂരസർവീസുകളിൽ [FP ,SFP, തുടങ്ങിയവ] സ്ത്രീകൾക്കായി വലതുവശം മുൻപിലായി
5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്.
ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തിൽ ഡ്രൈവർ സീറ്റിന് പിറകിലായുളള ഒരു വരി [3 സീറ്റ്] ഒഴികെ ബാക്കിയുള്ള 4 വരികളും പുരുഷന്മാർക്ക് അനുവദിക്കാവുന്നതാണ്.
അഥവാ പുരുഷന്മാര് എങ്ങാനും ഇടയില്‍ ഇറങ്ങുക ആണെങ്കില്‍ നിൽക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുൻഗണന. ഇറങ്ങി കഴിഞ്ഞാണ് മുൻഗണന.
കോടതി ഉത്തരവുപ്രകാരം ദീർഘദൂര സർവീസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകാൻ പാടില്ല.
പിന്നെ എങ്ങനെ ടിക്കറ്റ് നൽകിയ ഒരു യാത്രക്കാരനെ ഇടയിൽ എഴുന്നേൽപ്പിച്ചു നിർത്തും?
അത് കുറ്റകരമല്ലേ?
യാത്രയ്ക്കിടയിൽ കയറുന്ന ആൾ നിന്നു യാത്ര ചെയ്യാൻ താൻ തയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിക്കണം.
അതിനുശേഷം മാത്രമേ ടിക്കറ്റ് നൽകേണ്ടതുള്ളു.
ഈ നിയമം എല്ലാവരും പാലിക്കുന്നില്ല.പലർക്കും അറിയില്ല എന്നതാണ് സത്യം.യാത്രക്കാർക്ക് ഇത് അറിയില്ല.
സീറ്റുകൾ മുഴുവനും occupied ആണെങ്കിൽ അതും പുരുഷന്മാർ ആണെങ്കിൽ നിന്നുകൊണ്ട് യാത്ര ചെയ്യുവാൻ തയ്യാറാണ് എന്ന് സമ്മതത്താൽ ആണ് പിന്നീട് കയറുന്ന സ്ത്രീകൾ.
യാത്രാമധ്യേ തനിക്കു സീറ്റ് തരുവാൻ കണ്ടക്ടറോട് ആവശ്യപ്പെടുവാൻ സ്ത്രീക്ക് അവകാശമില്ല.
ഇത്രയും വിവരം KSRTC Control Room നൽകിയതാണ്.
Phone No: 0471 2463799