തമിഴ്നാട് : ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.
ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്. എന്നാല്‍ കുട്ടി അശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകമെന്ന വിവരം പുറത്തറിഞ്ഞത്. 38കാരിയായ ഗീതയ്ക്ക് സംശയമുണ്ടാകാത്ത രീതിയില്‍ തമിഴ്നാട് പൊലീസ് കേസില്‍ അന്വേഷണം നടത്തുകയായിരുന്നു.