ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലിയെ തകര്‍ത്തു ബ്രസീല്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ആണ് ബ്രസീല്‍ ചിലിക്ക് എതിരെ ആധിപത്യം ഉറപ്പിച്ചത്.
സൂപ്പര്‍ താരം നെയ്മര്‍, വിനിസിക്സ് ജൂനിയര്‍ എന്നിവരുടെ പ്രകടനം ആയിരുന്നു ബ്രസീലിന് കുതിപ്പ് സമ്മാനിച്ചത്. മികച്ച പ്രകടനത്തിന് ഒപ്പം അന്താരാഷ്ട്ര കരിയറിലെ തന്റെ 71മത്തെ ഗോളും നെയ്മര്‍ മത്സരത്തില്‍ കുറിച്ചു.
രണ്ടാം ക്വാളിഫയര്‍ മത്സരത്തിനു ഇറങ്ങിയ ചിലി രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ചെങ്കിലും ബ്രസീലിന്റെ കുതിപ്പ് തടയാന്‍ ആയില്ല. വിജയത്തോടെ ഖത്തര്‍ ലോകകപ്പിന് ഉള്ള ബര്‍ത്ത് ബ്രസീല്‍ ഉറപ്പാക്കി. 44ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ആയിരുന്നു നെയ്മര്‍ ബ്രസീലിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.