കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആഷിന് കിരണ്‍ നിര്‍മ്മിക്കുന്ന “രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും ” എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ ആരംഭിച്ചു.
ഒരു മരണം നടന്ന ശേഷം ആ വീട്ടില്‍ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തില്‍ അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റര്‍ടെയ്നറാണ് രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും. രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ് , സുരാജ് വെഞാറമൂട്, സുധീര്‍ കരമന, എം എ നിഷാദ്, വിനോദ് കോവൂര്‍, സിനോജ് വര്‍ഗ്ഗീസ്, ഗോപു കിരണ്‍ , അരിസ്റ്റോ സുരേഷ്, നെല്‍സണ്‍, നോബി, ജയകുമാര്‍ , ഷിബു ലബാന്‍, ആറ്റുകാല്‍ തമ്ബി , സുനില്‍ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപര്‍ണ്ണ , ലക്ഷ്മി, ആഷിന് കിരണ്‍ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഗോപുകിരണ്‍ സദാശിവനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗൗതം ലെനിന്. സംഗീതം തിട്ടപ്പെടുത്തിയത് റോണി റാഫേല്‍. തിരുവനന്തപുരവും രാമേശ്വരവുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.