മേപ്പാടി: ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെ മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന കുന്ദമംഗലം വയല്‍ പ്രദേശത്ത് പൊതുജലവിതരണ സംവിധാനമില്ലാത്തത് ദുരിതമാകുന്നു.
വേനലായതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. പ്രദേശത്തെ അപൂര്‍വം ചില സ്വകാര്യവ്യക്തികളുടെ കിണറുകളെയാണ് കുടിവെള്ളത്തിനായി പല കുടുംബങ്ങളും ആശ്രയിക്കുന്നത്.
മുമ്ബ് ഒരു കുടിവെള്ളപദ്ധതി ഉണ്ടായിരുന്നെങ്കിലും അത് ഏറെനാള്‍ നിലനിന്നില്ല. വനപ്രദേശത്തുനിന്ന് ഒഴുകിവരുന്ന കാട്ടരുവികളില്നിന്നുള്ള വെള്ളം ചെമ്ബ്ര എസ്റ്റേറ്റിലൂടെ കൊണ്ടുവന്ന് വിതരണം ചെയ്യാനായി സ്ഥാപിച്ച ടാപ്പുകളും പൈപ്പുകളും അവിടവിടെയായി കിടക്കുന്നുണ്ട്. എന്നാല്‍, വെള്ളമെത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ കുടുംബങ്ങള്‍ കടുത്ത പ്രയാസത്തിലാണ്.