തിരുവനന്തപുരം: കിളിമാനൂരിൽ എക്സൈസിൻറെ വൻ മയക്കുമരുന്ന് വേട്ട. കിളിമാനൂർ ഭാഗത്തുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കളെ കിളിമാനൂർ എക്സൈസ് റെയിഞ്ച് പാർട്ടി വളരെ സാഹസികമായി കിളിമാനൂർ പബ്ലിക് മാർക്കറ്റിനുളളിൽ നിന്നും അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശികളായ ഷംനാസ് നാസർ, മുഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 8.7 ഗ്രാം MDMA, കടത്താനുപയോഗിച്ച ബൈക്ക് എന്നിവ എക്സൈസ് സംഘം പിടികൂടി. ടിയാൻമാരിൽ നിന്നും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും, പിടികൂടി. കോടതിയിൽ ഹാജരാക്കി യ പ്രതികളെ റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബു വിൻറെ നിർദേശാനുസരണം, എക്സൈസ് കിളിമാനൂർ ഇൻസ്പെക്ടർ ആർ. മോഹൻകുമാർ, പ്രിവൻറീവ് ഓഫീസർമാരായ എസ്. ഷൈജു, കെ.സുദർശനൻ, വൈ.ജെ. ജസീം, എസ്. അരുൺ, ജെ.അൻസർ,എം.ആർ. രതീഷ്, സി. സജിത്, ഏ.ആർ. ഷമീർ, പി.കെ. ആദർശ് എന്നിവർ പങ്കെടുത്തു.