കൊച്ചിയിൽ (Kochi) വൻ രക്തചന്ദന വേട്ട. കൊച്ചി തീരത്ത് നിന്ന് 2200 കിലോഗ്രാം രക്ത ചന്ദനം (Red Sandalwood) ഡിആർഐ (DRI) പിടികൂടി. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് (Dubai) കപ്പൽ മാർഗം കടത്താനായിരുന്നു ശ്രമം. കൊച്ചി ഐലൻഡിൽ നിന്നാണ് രക്തചന്ദനം പിടികൂടിയത്. ആന്ധ്രയിൽ നിന്ന് അനധികൃതമായി എത്തിച്ച രക്തചന്ദനം ഓയിൽ ടാങ്കിൽ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം.ആന്ധ്രയിൽ നിന്ന് കൊച്ചിയിലെത്തിച്ച് ഇവിടെ നിന്ന് വിദേശത്തേക്ക് കടത്തുകയായിരുന്നു ലക്ഷ്യം