കെ റെയില്‍ സര്വേക്കല്ലിടലിനെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം. കല്ലായിയിലെ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവച്ചു. വീട്ടുമുറ്റത്ത് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ല് പിഴുതെറിഞ്ഞു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പൊലീസും, കെ റെയില്‍ ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അനുമതിയുണ്ടെന്നും കല്ലിടുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പര്‍ പത്രങ്ങളില്‍ പരസ്യം നല്കി വെളിപ്പെടുത്തിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച അതിരടയാള കല്ലുകള്‍ നാട്ടുകാര്‍ പിഴുത് മാറ്റി. പ്രതിഷേധത്തിനിടെ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്തെന്ന് വനിതാ ഉദ്യോഗസ്ഥ പറഞ്ഞു..