കെ റയില്‍ പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിക്കു നാലിരട്ടി വില സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വഴിയാധാരമാകുമെന്ന് ആരും ഭയപ്പെടേണ്ട. പ്രതീക്ഷിക്കുന്നതിനേക്കാള്‍ നഷ്ടപരിഹാരം നല്കിക്കൊണ്ടാണു ഭൂമി ഏറ്റെടുക്കുക. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള ആശങ്ക സ്വാഭാവികമാണ്. അവരെ ബോധ്യപ്പെടുത്തും. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിക്കുവേണ്ടിയാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു