കൊല്ലം: പള്ളിത്തോട്ടത്ത് ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. പോളയത്തോട് വയലില്‍ തോപ്പ് എഫ്.ആര്.എ.എ 34-ല്‍ എ. മുഹമ്മദ് തസ്ലീക്ക് (29), പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കോമ്ബൗണ്ടില്‍ ഗാന്ധിനഗര്‍ 129 എസ്. ഫൈസല്‍ (27) എന്നിവരാണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്.
വിദ്യാര്‍ത്ഥികള്‍ക്ക് വില്പനയ്ക്കായി എത്തിച്ച 47 ഗ്രാം ഹാഷിഷ് ഓയിലും 130 ഗ്രാം കഞ്ചാവും പിടികൂടി. പള്ളിത്തോട്ടം എച്ച് അന്‍ഡ് സി കോമ്ബൗണ്ടിന് സമീപം ഓട്ടോറിക്ഷയില്‍ സംശയകരമായ സാഹചര്യത്തില്‍ പ്രതികളെ കണ്ട് പരിശോധന നടത്തിയപ്പോള്‍ മുഹമ്മദ് തസ്ലീക്കിന്റെ കൈയില്‍ നിന്ന് ഹാഷിഷ് ഓയിലും ഫൈസലിന്റെ കൈവശം കഞ്ചാവും കണ്ടെത്തുകയായിരുന്നു.