തിരുവനന്തപുരം ; മലയാള സാഹിത്യത്തിന്റെ യുഗപ്രതീകമായ സി വി രാമൻപിള്ളയുടെ അർധകായ വെങ്കലപ്രതിമ തലസ്ഥാനത്തുയരുന്നു. സി വിയുടെ ചരമശതാബ്ദിയോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിക്കുന്നത്. ശിൽപ്പി ഉണ്ണി കാനായി നിർമിച്ച 500 കിലോ ഭാരമുള്ള വെങ്കല ശിൽപ്പം പബ്ലിക് ലൈബ്രറി അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബുധൻ വൈകിട്ട് 4.30ന് അനാച്ഛാദനം ചെയ്യും. സി വി രാമൻപിള്ള നാഷണൽ ഫൗണ്ടേഷനാണ് ശിൽപ്പം സ്ഥാപിക്കുന്നത്. കണ്ണൂരിലാണ് ശിൽപ്പനിർമാണം പൂർത്തിയാക്കിയത്. പബ്ലിക് ലൈബ്രറിയിൽ എത്തിച്ച് അവസാന മിനുക്കുപണികൾ നടക്കുകയാണ്