ഒരു ഇന്ത്യന്‍ അഭിനേത്രിയും ഭരതനാട്യം നര്‍ത്തകിയുമാണ് ശോഭന. ഹിന്ദി, കന്നഡ, ഇംഗ്ലീഷ് , തെലുങ്ക്, തമിഴ് സിനിമകളിലും അവര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും.
പ്രധാനമായും അഭിനയിച്ചിട്ടുള്ളത് മലയാള ചലച്ചിത്രങ്ങളിലാണ്. രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, രണ്ട് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, മൂന്ന് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മികച്ച നടിക്കുള്ള 14 നോമിനേഷനുകള്‍, 2011 ലെ തമിഴ്നാട് സ്റ്റേറ്റ് കലൈമാമണി ഹോണറിംഗ് അവാര്‍ഡ് എന്നിവയും മറ്റ് നിരവധി അവാര്‍ഡുകളും അവര്‍ നേടിയിട്ടുണ്ട്.ചന്ദ്രകുമാറിന്റേയും ആനന്ദത്തിന്റേയും മകളായി 1970 മാര്‍ച്ച് -21 ന് തിരുവനന്തപുരത്ത് ജനനം. പ്രശസ്ത നര്‍ത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. കുട്ടിക്കാലം മുതല്ക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു.1984-ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.
ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വര്‍ഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. 1994-ല്‍ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ല്‍ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാര്‍ഡ് ലഭിച്ചു