ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസില്‍ നിന്നിറങ്ങവേ മുന്നോട്ടെടുത്ത മറ്റൊരു ബസിനടിയിലേക്ക് വീണ് യാത്രികന് ദാരുണാന്ത്യം.
ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്ബില്‍ ടോണി തോമസ് (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റില്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ വന്നിറങ്ങവേയാണ് അപകടമുണ്ടായത്.
സ്റ്റാന്‍ഡില്‍ നിറുത്തിയ ബസില്‍ നിന്ന് ഇറങ്ങവേ, തൊട്ടുപിറകിലുണ്ടായിരുന്ന യാത്രികന്റെ ബാഗില്‍ കൈ ഉടക്കുകയും ബാലന്‍സ് തെറ്റി തൊട്ടപ്പുറത്ത് മുന്നോട്ട് എടുക്കുകയായിരുന്ന മറ്റൊരു സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു.