ആലപ്പുഴ; ആലപ്പുഴ പ്രയാറിൽ വീടിന്റെ ഷെഡിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. കൊല്ലം സ്വേദേശി ജോയൽ (18) ആണ് അറസ്റ്റിലായത്. കൊല്ലം ജില്ലയിലെ പള്ളിത്തോട്ടത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പുതുപ്പള്ളി പ്രയാർ വടക്ക് ചാങ്കൂരിലെ വീടിന്റെ ഷെഡിൽ നിന്ന് മാർച്ച് 15 ന് വെളുപ്പിന് രണ്ട് മണിയോടുകൂടിയാണ് ബൈക്ക് മോഷ്ടിച്ചത്. പ്രതി ജോയൽ കൊല്ലം ജില്ലയിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.