കോട്ടയം ; കെ റെയില്‍ സര്‍വ്വേയ്ക്ക് എതിരെ കോട്ടയത്ത് നാട്ടുകാരുടെ പ്രതിഷേധം. ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ റെയില്‍ സര്‍വ്വേകല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. കെ.റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് മാടപ്പള്ളിയില്‍ പ്രതിഷേധം തുടരുന്നത്. മണ്ണെണ്ണയുമായെത്തിയ നാട്ടുകാര്‍ കൂട്ട ആത്മഹത്യ ഭീഷണി മുഴക്കി