കൊച്ചി ;നടന് ദിലീപിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനക്കേസ് അന്വേഷണത്തിന് സ്റ്റേയില്ല. നിലവിലെ പോലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ ഹരിപാല്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഫോണുകളിലെ വിവരങ്ങള്‍ പ്രതികള്‍ നീക്കം ചെയ്തെന്ന് കാട്ടി ക്രൈം ബ്രാഞ്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസുമായി ബന്ധമില്ലാത്ത സ്വാകാര്യ സംഭാഷണങ്ങളാണ് ഫോണില്‍ നിന്ന് നീക്കം ചെയ്തതെന്നാണ് പ്രതികളുടെ വാദം. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് ഹൈക്കോടതി വിധിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കാം എന്നും കോടതി അറിയിച്ചു.