മലപ്പുറം: ബീവറേജുകളില്‍ നിന്നും മദ്യം വാങ്ങി അഞ്ചിരട്ടി വിലയ്ക്ക് ബ്ലാക്കിന് കച്ചവടം നടത്തുന്ന ജവാന് വിനു പിടിയില്‍. മലപ്പുറം പരപ്പനങ്ങാടിയിലെ ജവാന് വിനു എന്ന പേരില്‍ അറിയപ്പെടുന്ന പുഴക്കല്‍ വിനുവിനെ. പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
ബിവറേജുകളില്‍ നിന്നും വാങ്ങുന്ന മദ്യം 5 ഇരട്ടി വിലയ്ക്കാണ് വിനു കച്ചവടം നടത്തിയിരുന്നത്. അരിയല്ലൂര്‍ ജംഗ്ഷനില്‍ കച്ചവടം നടത്തുന്നതിനിടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കല്‍ നിന്നും മദ്യക്കുപ്പികളും മദ്യം അളന്ന് കൊടുക്കുന്നതിനുള്ള ‘പെഗ് മെഷററും മദ്യക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു