തിറുവനന്തപുരം;വിതുര താലൂക്ക് ഹോസ്പിറ്റലിൽ ആംബുലൻസ് സേവനം നിലച്ചിട്ട് ദിവസങ്ങൾ ആകുന്നു. നിലവിൽ രണ്ടു ആംബുലൻസുകളാണ് ആശുപത്രിയിൽ ഉള്ളത്. ഇപ്പോൾ രണ്ടു വാഹനങ്ങളും വർഷം തോറും ഉള്ള അറ്റകുറ്റ പണിക്കായി പോയിരിക്കുകയാണ് ഇതിൽ ഒരു ആംബുലൻസ് നാല് മാസമായി ടെസ്റ്റ് പണിക്കായി കയറ്റിയിട്ട് ഇതുവരെ പുറംലോകം കണ്ടില്ല ഇവിടെയാണ് അധികൃതരുടെ അനാസ്ഥ ചുണ്ടി കാണിക്കാൻ ആഗ്രഹിക്കുന്നതും കൂടാതെ നിലവിൽ ഉണ്ടായിരുന്ന ഒന്നും കൂടെ ടെസ്റ്റ് പണിക്കായി കൊണ്ട് പോകാൻ ഒതുക്കിയത്തോടുകുടി സാധാരണ ജനങ്ങൾ മറ്റു ആംബുലൻസുകളെ ആശ്രയിക്കേണ്ടിവരുകയാണ്. നാല് മാസം മുന്നേ ടെസ്റ്റ് പണിക്കായി അയച്ച ആംബുലൻസ് പണികൾ തീർത്തു നിലത്തിലിറക്കാൻ അധികൃതർ സത്വര നടപടികൾ സ്വീകരിക്കാത്തതിൽ ജനരോഷം ഉയരുകയാണ്