മലപ്പുറം; പരപ്പനങ്ങാടിയില്‍ അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നുവയസ്സുകാരന് മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല-അന്‍സാര്‍ ദമ്പതിമാരുടെ മകന് റസീന്‍ ഷായാണ് മരിച്ചത്. ഉപയോഗശൂന്യമായ എലിവിഷട്യൂബ് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഷം കുട്ടിയുടെ വായിലാകുകയായിരുന്നു. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു