വാഷിംഗ്ടണ്‍: തോക്ക് എടുത്തു കളിക്കുന്നതിനിടയില്‍ മൂന്നു വയസുള്ള കുഞ്ഞിന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അമ്മ മരിച്ചു. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം ഉണ്ടായത്. ഷിക്കാഗോയുടെ പ്രാന്തപ്രദേശമായ ഡോള്‍ട്ടണിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയിലായിരുന്നു സംഭവം.കാറിന്റെ പിന് ഭാഗത്തു കുട്ടികള്‍ക്കായുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു കുഞ്ഞ്. മാതാപിതാക്കള്‍ മുന്‍ വശത്തെ സീറ്റുകളിലുമായിരുന്നു. ഇതിനിടയില്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ കുട്ടിയുടെ കൈവശം കാറില്‍ സൂക്ഷിച്ചിരുന്ന പിതാവിന്റെ പിസ്റ്റള്‍ എടുത്തു.പിസ്റ്റള്‍ കൈയില്‍ കിട്ടിയതോടെ പിന്നെ അതുകൊണ്ടായി കുട്ടിയുടെ കളി. ഇടയ്ക്ക് കുഞ്ഞ് തോക്കിന്റെ ട്രിഗര്‍ വലിച്ചു. ഉടന്‍ തോക്കില്‍നിന്നു വെടിപൊട്ടി. മുന്‍വശത്ത് ഇരിക്കുകയായിരുന്ന അമ്മ ദേജ ബെന്നറ്റിന്റെ കഴുത്തിന്റെ പിന്‍ഭാഗത്താണ് വെടിയേറ്റത്.