ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. ഇന്ന് മാത്രം 5000 ൽ കൂടുതലാണ് പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കോവിഡ് കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇതെന്ന് ചൈനീസ് ആരോഗ്യ കമ്മീഷന് അറിയിച്ചു . ഒമിക്രോണ്‍ വകഭേദം രാജ്യവ്യാപകമായി പടര്‍ന്നു പിടിച്ചതിന്റെ പ്രതിഫലനമാണ് ഉയര്‍ന്ന കോവിഡ് കേസുകളില്‍ നിന്ന് വ്യക്തമാകുന്നത്.