പഞ്ചാബ്; ജലന്ധറില്‍ അന്താരാഷ്ട്ര കബഡി താരത്തെ ആളുകള്‍ നോക്കിനില്‍ക്കെ വെടിവെച്ച് കൊലപ്പെടുത്തി. കബഡി താരം സന്ദീപ് സിങ് നംഗല്‍ അംബിയാന്‍ (40) ആണ് വെടിയേറ്റ് മരിച്ചത്. വെടിയേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നകോദറിലെ മല്ലിയന്‍ ഖുര്‍ദ് ഗ്രാമത്തില്‍ ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്ത് നിന്ന് സന്ദീപ് പുറത്തേക്ക് വരുമ്പോള്‍ നാല് പേര് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.നാല് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.