30 ഇ-ഓട്ടോറിക്ഷകളാണ് ഇലക്ട്രോണിക് മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്തത്. ഇതില്‍ ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് പലയിടങ്ങളിലായി കിടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കൂടി സഹകരണത്തോടെ കോടികള്‍ ചെലവിട്ടാണ് പദ്ധതി ആരംഭിച്ചത്.
30 ഇ-ഓട്ടോറിക്ഷകളില്‍ ആര്‍ക്കും ഒരു ഉപയോഗവുമില്ലാതെ എട്ട് ഓട്ടോറിക്ഷകള്‍ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഗാന്ധി പാര്‍ക്കില്‍ കിടക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗം ഓട്ടോറിക്ഷകളും തുരുമ്ബെടുക്കുകയാണ്. കൃത്യമായ ആസൂത്രണങ്ങളില്ലാതെ പേരിന് നടപ്പിലാക്കിയ പദ്ധതിയെന്ന് തോന്നിപ്പിക്കും വിധമാണ് ഇ-മൊബിലിറ്റി പദ്ധതിയുടെ പ്രവര്‍ത്തനമെന്ന് ഗാന്ധി പാര്‍ക്കിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നു. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെയും കൈനറ്റിക്കിന്റെയും 15 വീതം വാഹനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. സ്ത്രീകളും ട്രാന്‍സ്ജെന്‍ഡേഴ്സുമായിരുന്നു പ്രധാന ഗുണഭോക്താക്കള്‍.
ഒറ്റ ചാര്‍ജില്‍ 80 കിലോ മീറ്റര്‍ ഓടുന്ന, ഒരേ സമയം നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഓട്ടോറിക്ഷകളാണ് ഗാന്ധി പാര്‍ക്കില്‍ ആരും തിരിഞ്ഞുനോക്കാന്‍ പോലുമില്ലാതെ ഉപേക്ഷിച്ചിരിക്കുന്നത്.