പാലക്കാട് പട്ടാമ്പിയിലെ കിണറിലാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്ന സംഭവം. വെള്ളത്തിൽ ഡീസലിന്റെ ഗന്ധവുമുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. രണ്ട് മാസങ്ങൾക്ക് മുൻപാണ് ഇത്തരത്തിൽ കിണറിലെ വെള്ളത്തിൽ ഇന്ധനത്തിൻറെ ഗന്ധം വരുന്നത് പ്രദേശ വാസികളുടെ ശ്രദ്ധയിൽ പെട്ടത്. ഇവിടെ കുഴൽ കിണറുകളിലും ഏതാണ് അവസ്ഥ. തുടർന്ന നടത്തിയ പരിശോധനയിൽ മാലിന്യ ജലമാണ് കിണറിൽ എന്ന് കണ്ടത്തിയിരിന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കൂറ്റനാട് ടൗണിലും പരിസരങ്ങളിലുമുള്ള കിണറുകളിലെ വെള്ളത്തിൽ വാതക സാന്നിധ്യം, അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കാൻ, ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂ ജല വകുപ്പ് എന്നിവരോട് നിയമസഭാ സ്പീക്കർ എംബി രാജേഷ് നിർദ്ദേശം നൽകി.