ഇടുക്കി: പന്ത്രണ്ടു വയസുകാരനെ സർക്കാർ ജീവനക്കാരുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുംകണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരനായ ജോഷിയുടെ മകൻ അനന്തു (12) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം. താലൂക്ക് ഓഫീസ് സ്റ്റാഫ് ക്വാർട്ടേഴ്സിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.