പാലക്കാട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്കി പതിന്നാലുകാരിയെ വിവിധയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാത്തമംഗലം ചൂലൂര്‍ പുത്തന്‍പറമ്പത്ത് വീട്ടില്‍ വിനോദ്കുമാറിനെയാണ് (52) പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്. സിനിമയില്‍ അസി. ഡയറക്ടറാണെന്നും സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത്. ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവയും വാങ്ങിനല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതിയെ തമിഴ്നാട് മധുരയിലെ കൊട്ടയമ്പട്ടിയിലെത്തിയാണ് പോലീസ് പിടികൂടിയത്.