തിരുവനന്തപുരം: പദ്ധതി പ്രവർത്തനം, നികുതി പിരിവ്, ലൈസൻസ് പ്രവർത്തനം എന്നിങ്ങനെ തിരക്കിട്ട ഓഫീസ് പ്രവർത്തനം നടക്കുന്ന സമയത്ത് പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി ദിവസം ഉപേക്ഷിച്ചു കൊണ്ട് ജീവനക്കാർ ഓഫീസിൽ എത്തിയത്. തിരുവനന്തപുരം നഗരസഭയിൽ ജനസേവന കേന്ദ്രം,റവന്യു വിഭാഗം, ജനകീയാസൂത്രണ വിഭാഗം സാമുഹ്യ സുരക്ഷാ പെൻഷൻ തുടങ്ങി യ മുഴുവൻ വിഭാഗങ്ങളും പ്രവർത്തിച്ചു. സോണൽ ഓഫീസുകൾ സാധാരണ പോലെ പ്രവർത്തിച്ചു. റവന്യൂ വിഭാഗം ജീവനക്കാർ വാർഡുകളിൽ കൗണ്ടറുകൾ വച്ച് കെട്ടിട നികുതി പിരിച്ച് നരസഭാ കൗണ്ടറിൽ അടച്ചു. വിവിധ ആവശ്യങ്ങൾക്കായി പൊതു ജനങ്ങളും എത്തിയതോടെ ഓഫീസ് സാധാരണ നിലയിൽ പ്രവർത്തിച്ചു. കോവിഡ് മഹാമാരി വലിയ പ്രയാസങ്ങൾ സുഷിച്ച പശ്ചാത്തലത്തിൽ
നഗരസഭകളിലെ ജീവനക്കാർ അതുമായി ബന്ധപ്പെട്ട ജോലികൾ നിർവഹിച്ചിരുന്നു.
അതിനൊപ്പം ദൈനംദിന പ്രവർത്തനങ്ങളും നിർവ ഹി ച്ചു. അവധി ദിവസങ്ങളിലും ഓഫീസ് സമയം കഴിഞ്ഞും പ്രവർത്തിക്കുന്ന രീതി ഇന്ന് നഗരസഭാ ഓഫീസുകൾക്ക് പരിചിതമാണ്. ഇന്ന്നഗരസഭകൾക്ക് അത്രമേൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. ഈ ഘട്ടത്തിൽ ജനങ്ങൾക്ക് വാതിൽപ്പടി സേവനം നൽകുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് ഒപ്പം ചേർന്നു കൊണ്ട് പ്രവർത്തിക്കുന്നതിന് ജീവനക്കാർ തയ്യാറാകണമെന്ന സന്ദേശമാണ് അവധി ഉപേക്ഷിച്ച് ജോലി ചെയ്യുന്ന തു പോലുള്ള മാതൃകാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കന്നതെന്ന് കെ.എം സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ് പറഞ്ഞു.മാർച്ച് 20 ഞായറാഴ്ചയും ജീവനക്കാർ നഗരസഭകൾ പ്രവർത്തിക്കുമെന്നും ജനറൽ സെക്രട്ടറി പി.സുരേഷ് പറഞ്ഞു.കേരളത്തിലെ 93 നഗരസഭകളിലും ഇന്ന് കെ.എം.സി എസ്.യുവിൻ്റെ നേതൃത്യത്തിൽ ഓഫീസ് പ്രവർത്തിച്ചുവെന്നും പി.സുരേഷ് പറഞ്ഞു