ഡൽഹി; ഗോകുൽപുരി പ്രദേശത്തെ കുടിലുകളിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. തീപിടിത്തത്തിൽ 60 കുടിലുകൾ കത്തിനശിച്ചു.പുലർച്ചെ ഒരു മണിയോടെ അഗ്നിശമന സേനയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. 13 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾക്കകം തീയണച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണങ്ങൾ ഇതുവരെ അറിയാനായിട്ടില്ല,