വിഴിഞ്ഞം ; ഹാര്‍ബര്‍ റോഡില്‍ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇന്സ്പെക്ഷന് ബംഗ്ലാവിനു താഴെയുള്ള ചെറുമണല്‍ തീരത്താണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനി സ്വദേശികളായ നിസാമൂദിന്റെയും ഫാത്തിമയുടെയും മകന് നിസാര്‍(13) ഉബൈദ് റഹ്മാന്റെയും ഫാത്തിമയുടെയും മകന് മെഹ്റൂഫ്(12) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം തിരയില്‍പ്പെട്ട വിഴിഞ്ഞം കപ്പച്ചാല്‍ വീട്ടില്‍ പീരുമുഹമ്മദിന്റെ മകന് സൂഫിയാനെ(12) രക്ഷപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു.സംഭവസ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് അപകടവിവരം പോലീസില്‍ അറിയിച്ചത്.