ബീഹാർ : ബീഹാറിലെ ഗയ ജില്ലയിലെ ഗുരാരു റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് റെയിൽവേ പ്രവർത്തനം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. “ഗുരാരു റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഒരു ക്രൂഡ് ബോംബ് കണ്ടെത്തിയത്. ഇത് റെയിൽവേ സ്റ്റേഷന്റെ 100 മീറ്റർ പരിധിയിലായിരുന്നു. ” ഗയയിലെ അഡീഷണൽ പോലീസ് സൂപ്രണ്ട്ആയ മനീഷ് കുമാർ പറഞ്ഞു.
തീവ്രത കുറഞ്ഞ ബോംബായതിനാൽ ട്രാക്കിൽ വച്ചാണ് നിർവീര്യമാക്കിയത്. പ്രതികളെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന്” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.