ഐ.എസ്.എൽ കിരീടം സ്വപ്നം കണ്ട് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപാദ സെമിയിൽ ഇന്ന് രാത്രി 7.30ന് ജംഷഡ്പുർ എഫ്സിയെ നേരിടും.കന്നിക്കിരീടമാണ് ഇവാൻ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം.ഇരുടീമും സീസണിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ഒന്നിൽ ജംഷഡ്പുർ ജയിച്ചു. മറ്റൊന്ന് സമനിലയായി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരം. ജംഷഡ്പുരിന് സ്കോടിഷ് മുന്നേറ്റക്കാരൻ ഗ്രെഗ് സ്റ്റുവർട്ടിലാണ് പ്രതീക്ഷ.