കോട്ടയം: ഓണ്‍ലൈന്‍ ഫുഡിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയില്‍. കോട്ടയം കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി ആറ്റിന്‍പുറം വീട്ടില്‍ നിതിന്‍ രവീന്ദ്രനെയാണ് (26) എറണാകുളം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഓണ്‍ലൈന്‍ ആയി ഭക്ഷണം എത്തിക്കുന്നതിനിടെ അതിവിദഗ്ധമായിട്ടാണ് സമപ്രായക്കരായ യുവതിയുവാക്കളെ ഇയാൾ ലഹരിക്കെണിയില്‍ പെടുത്തിയിരുന്നത്. കലൂര്‍ സ്റ്റേഡിയം റൗണ്ട് റോഡില്‍ ലഹരി കൈമാറാന്‍ വന്ന ഇയാളെ എക്സൈസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.