സാമ്പത്തിക ഉപരോധങ്ങള്‍ക്ക് തിരിച്ചടിയായി എതിര് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി റഷ്യ. കഴിഞ്ഞ ദിവസം റഷ്യയ്ക്കെതിരെ നടക്കുന്ന സാമ്പത്തിക യുദ്ധമാണെന്നും ഇതില്‍ റഷ്യ ശക്തമായി തിരിച്ചടിച്ചാല്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയില്ലെന്ന് ക്രൈംലിന് പ്രതികരിച്ചു.അതേ സമയം റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ തുടരാനാണ് യൂറോപ്യന്‍ യൂണിയന് തീരുമാനം.
ഏറ്റവും പുതുതായി 14 .റഷ്യന്‍ കോടീശ്വരന്മാര്ക്ക് UN വിലക്ക് ഏര്‍പ്പെടുത്തി ഒപ്പം തന്നെ റഷ്യയുടെ പ്രധാന സഖ്യകക്ഷിയായ ബെലറസിന്റെ കേന്ദ്രബാങ്കിന്റെ ഇടപാടുകള്‍ യൂറോപ്യന്‍ യൂണിയന് മരവിപ്പിച്ചു.എന്നാല്‍ ഡോ.റെഡ്ഡീസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പിനികൾ റഷ്യയിലെ പ്രവര്‍ത്തനം തുടരാന്‍ തന്നെയാണ് തീരുമാനം. റഷ്യ നിര്‍മിച്ച കോവിഡ് വാക്സീനായ സ്പുട്നിക്കിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളാണ് ഡോ.റെഡ്ഡീസ്. മുന്നൂറോളം ഇന്ത്യന്‍ കമ്ബനികളാണ് നിലവില്‍ റഷ്യയിലുള്ളത്. ഇവയില്‍ ഏതെങ്കിലും കന്പനി റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടില്ല.