കോഴിക്കോട്;കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ഇന്നു പുലർച്ചയോടെ.മരിച്ചനിലയിൽ കണ്ടെത്തിയത്.
ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ് മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്.