നെയ്യാറ്റിന്‍കര;നെയ്യാറ്റിന്‍കരയിലെ വെള്ളി ആഭരണക്കടയില്‍ സ്കൂള്‍ യൂണിഫോമിട്ടെത്തിയ പെണ്‍കുട്ടി പണം കവർന്ന് കടന്ന് കളഞ്ഞു. കടയിലുണ്ടായിരുന്ന ആള് ഉറങ്ങിക്കിടക്കവേയാണ് സംഭവം.ബസ് സ്റ്റാന്‍ഡ് കവലയിലെ മൂകാംബിക സില്‍വര്‍ പാലസിലാണ് മോഷണം നടന്നത്. പാന്റ്സും ഷര്‍ട്ടും ഓവര്കോട്ടുമിട്ട സ്കൂള്‍ യൂണിഫോമിലെത്തിയ പെണ്‍കുട്ടി പണമെടുത്ത് മടങ്ങുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം.
എണ്‍പത് വയസ്സ് പ്രായമുള്ള നാഗപ്പന്‍നായര്‍ എന്നയാളും മറ്റൊരു ജീവനക്കാരനായ ഷാജിയുമാണ് കടയില്‍ ഉള്ളത്. ഷാജി ബാങ്കില്‍ പോയ സമയത്താണ് പെണ്‍കുട്ടി സില്‍വര്‍ പാലസിലെത്തിയത്.നെയ്യാറ്റിന്‍കര പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. മോഷണം നടത്തിയ പെണ്‍കുട്ടിയെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.