ആലുവ: കടുങ്ങല്ലൂർ - എടയാർ മേഖലയിലെ നാല് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഏലൂരിൽ താമസിക്കുന്ന ഡൽഹി - ഹരിയാന അതിർത്തിയിൽ താമസിക്കുന്ന മുഹമ്മദ് സോനു (25), ത്രിപുര അഗർത്തല സ്വദേശി മുഹമ്മദ് ഓനിക് ഖാൻ (25) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മുപ്പത്തടം മുതുകാട് ഭഗവതി ക്ഷേത്രം, മുപ്പത്തടം സുബ്രമണ്യസ്വാമി ക്ഷേത്രം, ചിറ്റുകുന്ന് ഹരിഹപുരം ക്ഷേത്രം, എടയാർ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് കവർച്ച നടന്നത്.ഭണ്ഡാരങ്ങളുടെ പൂട്ട് കമ്പിപ്പാര കൊണ്ട് പൊളിച്ചാണ് പണം കവർന്നത്