റിയാദ്: സൗദിയില്‍ വിവാഹ പ്രായം കുറഞ്ഞത് 18 വയസ്സായി നിശ്ചയിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രി സഭാ യോഗമാണ് പേഴ്സണല്‍ സ്റ്റാറ്റസ് ലോ അംഗീകരിച്ചത്.സ്ത്രീയുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തന്നെ ഭാര്യക്കുവേണ്ടി ചെലവിടുന്നത് ഭര്‍ത്താവിന്റെ ബാധ്യതയില്‍പെട്ടതാണ്. കൂടാതെ, വിവാഹ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാനും സ്ത്രീകള്‍ക്ക് അവകാശമുണ്ട്.