തിരുവനന്തപുരം; പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടകം രാജേഷ് അടക്കം പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നത്.ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 11-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പോത്തന്‍കോട് കല്ലൂരില്‍ സുധീഷ് എന്ന യുവാവിനെ ഒരു സംഘം അക്രമികള്‍ അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു