കറുകച്ചാല്‍: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സ്കൂട്ടറില്‍ സഞ്ചരിച്ച സഹോദരിമാരായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കറുകച്ചാല്‍ പുളിയംകുന്ന് ഭാഗത്ത് താമസിക്കുന്ന മുണ്ടന്‍കുന്നേല്‍ റോഷന് മാത്യു(41) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 7.50-ഓടെ കറുകച്ചാല്‍ എന്‍.എസ്.എസ്.പടി-പാലമറ്റം റോഡില്‍ പാണൂര്കവലയിലായിരുന്നു അപകടം.
പാലമറ്റം ഭാഗത്തേക്ക് പോകുകയായിരുന്ന റോഷന് സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ വന്ന പെണ്‍കുട്ടികള്‍ സഞ്ചരിച്ച സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ റോഡിലേക്ക് തെറിച്ചു വീണു.ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ കറുകച്ചാല്‍ എന്‍.എസ്.എസ്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റോഷന് മരിച്ചു.